Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sashi Tharoor

ശ​ശി ത​രൂ​രി​നെ നേ​രി​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു; വ​രാ​മെ​ന്നും സ​മ്മ​തി​ച്ചി​രു​ന്നു: എ​ച്ച്ആ​ർ​ഡി​എ​സ്

ന്യൂ​ഡ​ല്‍​ഹി: പ്ര​ഥ​മ സ​വ​ര്‍​ക്ക​ര്‍ പു​ര​സ്‌​കാ​രം ല​ഭി​ച്ച ശ​ശി ത​രൂ​ര്‍ എം​പി​യെ ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ലെ​ത്തി നേ​രി​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു​വെ​ന്ന് എ​ച്ച്ആ​ർ​ഡി​എ​സ്. ന​വം​ബ​ര്‍ 12ന് ​അ​വാ​ര്‍​ഡ് ഉ​ണ്ടെ​ന്ന് അ​റി​യി​ച്ച് ശ​ശി ത​രൂ​രി​ന് മെ​യി​ല്‍ അ​യ​ച്ചി​രു​ന്നു​വെ​ന്ന് എ​ച്ച്ആ​ര്‍​ഡി​എ​സ് സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​തി​ന് ശേ​ഷ​മാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ള്‍ വ​സ​തി​യി​ല്‍ പോ​യ​തെ​ന്നും അ​ജി കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

"മൂ​ന്ന് നാ​ല് ത​വ​ണ ശ​ശി ത​രൂ​രി​ന്‍റെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ ക​ണ്ടു. ഒ​രു ത​വ​ണ ത​രൂ​രി​നെ നേ​രി​ട്ട് ക​ണ്ടു. വ​രാം എ​ന്ന് ശ​ശി ത​രൂ​ര്‍ സ​മ്മ​തി​ച്ചു. പ​രി​പാ​ടി ഡ​യ​റി​യി​ല്‍ കു​റി​ച്ചു​വെ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.'-​അ​ജി കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

"നേ​രി​ട്ട് ക​ണ്ട ദി​വ​സം ഏ​താ​ണെ​ന്ന് ഓ​ര്‍​മ​യി​ല്ല. കോ​ണ്‍​ഗ്ര​സി​ലെ എ​തി​ര്‍​പ്പ് കാ​ര​ണ​മാ​ണ് ത​രൂ​ര്‍ എ​ത്താ​ത്ത​ത്. ത​രൂ​രി​നെ ദ്രോ​ഹി​ക്കാ​ന​ല്ല, ഒ​രു അ​വാ​ര്‍​ഡ് കൊ​ടു​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. സ​വ​ര്‍​ക്ക​ര്‍ അ​വാ​ര്‍​ഡി​ന് ത​രൂ​ര്‍ ഇ​പ്പോ​ഴും യോ​ഗ്യ​നാ​ണ്.'-​അ​ജി കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Kerala

നേ​തൃ​ത്വ​വു​മാ​യി അ​ഭി​പ്രാ​യവ്യ​ത്യാ​സ​മു​ണ്ട്, നി​ല​മ്പൂ​രി​ലേ​ക്ക് പോ​കാ​ഞ്ഞ​ത് ക്ഷ​ണി​ക്കാ​ത്ത​തി​നാ​ല്‍: ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ശ​ശി ത​രൂ​ര്‍. പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ത​രൂ​ര്‍ തു​റ​ന്ന​ടി​ച്ചു.

സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​യാ​യു​ള്ള വി​ദേ​ശ​സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം തി​രി​ച്ചു​വ​ന്ന​പ്പോ​ഴും ത​ന്നെ കാ​ണ​മെ​ന്ന് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ന്‍ വി​ദേ​ശ​ത്ത് പ​റ​ഞ്ഞ ഏ​ത് കാ​ര്യ​ത്തെ​ക്കു​റി​ച്ചും പാ​ര്‍​ട്ടി​ക്ക് ത​ന്നോ​ട് ചോ​ദി​ക്കാം. താ​ന്‍ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് മ​ന​സി​ലാ​ക്ക​ണം. അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണെ​ന്ന് പ​റ​യാ​ന്‍ ത​ന്‍റെ ത​ല​യ്ക്ക് സൂ​ക്കേ​ടി​ല്ലെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

നി​ല​മ്പൂ​രി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കാ​ത്ത​ത് ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ്. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ദി​വ​സം കൂ​ടു​ത​ല്‍ പ​റ​ഞ്ഞ് പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നി​ല്ല.

വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം വി​ശ​ദ​മാ​യി സം​സാ​രി​ക്കാം. താ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ അം​ഗ​മാ​ണെ​ന്നും എ​വി​ടേ​യ്ക്കും പോ​കു​ന്നി​ല്ലെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up